ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി.

തിരുവനന്തപുരം : സംസ്ഥാനത്ത് ഹൈക്കോടതി നിർദേശ പ്രകാരം ഡിസംബർ ഒന്ന് മുതൽ ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി. 500 രൂപയാണു പിഴ. നിയമലംഘനം ആവർത്തിച്ചാൽ 1000 രൂപ പിഴ നല്കണം. നാലുവയസ്സിനു മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാർ ബി ഐ എസ് അംഗീകൃത ഹെൽമറ്റ് ധരിക്കണമെന്നാണു നിർദേശം. കുട്ടികളുൾപ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കികൊണ്ട് രണ്ടാഴ്ച മുൻപാണു ഹൈക്കോടതി ഉത്തരവിട്ടത്. കാറിൽ പിൻസീറ്റിലടക്കം സീറ്റ് ബെൽറ്റ് ധരിക്കണമെന്നും നിർദേശമുണ്ട്.

Try these helmets

അമിത വേഗവും ഹെൽമറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്ങുമാണു അപകട മരണങ്ങൾ വർധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷങ്ങളായി നിരവധി ജീവനുകളാണു നഷ്ടമായത്. പലരും ഇന്ന് ജീവിതത്തിനും മരണത്തിനും ഇടയിൽ ജീവിക്കുന്നു. തലയ്ക്ക് പരിക്കേൽക്കുന്നത് മൂലമാണു കൂടുതൽ പേരും മരണമടയുന്നത്. ഇതിനു ഒരു പരിധിവരെ തടയിടാൻ ഹെൽമറ്റിനു കഴിയും. പലരും ഹെൽമറ്റ് ധരിക്കുന്നത് പിഴ അടയ്ക്കേണ്ടി വരുമെന്ന് ഭയന്നാണു. കുറഞ്ഞ ദൂരമായാൽ പലരും ഹെൽമറ്റ് ധരിക്കാറില്ല. ഇത് വിലപെട്ട ജീവനുകൾ പൊലിയാൻ കാരണമാകും. നമ്മുടെ അശ്രദ്ധമൂലം അപകടങ്ങൾ ഉണ്ടാകാതെ ഇരിക്കട്ടെ. ഹെൽമറ്റിന്റെ സ്ട്രാപ്പ് ധരിക്കാതെ വാഹനം ഓടിക്കാതെ ഇരിക്കുക.