LDC Focus QnA 2

  1. ‘സ്റ്റൈന്റ് ചികിൽസ’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? - ഹൃദയം
  2. ഇന്ത്യൻ വിദേശ നയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയത്തിന്റെ ആദ്യ സമ്മേളനം നടന്ന ബൽഗ്രേഡ് ഏത് രാജ്യത്തിന്റെ ഭാഗമായിരുന്നു? - യൂഗോസ്ലാവ്യ
  3. റൂർക്കല സ്റ്റീൽ പ്ലാന്റിന്റെ നിർമാണത്തിൽ സാങ്കേതിക സഹായം നൽകിയ രാജ്യം ഏതാണു? - ജർമ്മനി
  4. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ ആരായിരുന്നു? - ജസ്റ്റിസ് രംഗനാഥ് മിശ്ര
  5. 63 ദിവസത്തെ നിരാഹാരത്തിനു ശേഷം ലാഹോർ ജയിലിൽ വച്ച് മരണമടഞ്ഞ സ്വാതന്ത്ര്യ സമര സേനാനി? - ജതിൻ ദാസ്
  6. ഇന്ത്യൻ ഭരണഘടനയിലെ പാർട്ട് 4എ എന്തിനെ കുറിച്ചാനു പ്രതിപാദിക്കുന്നത്? - മൗലിക കർത്തവ്യങ്ങൾ
  7. മയിലിനെ ഭാരതത്തിന്റെ ദേശിയ പക്ഷിയായി അംഗീകരിച്ചത് ഏത് വർഷമാണു? - 1963
  8. ഒരു വ്യക്തിയുടെ ജീവനേയും സ്വാതന്ത്ര്യത്തേയും സംബന്ധിക്കുന്ന വിവരങ്ങൾ വിവരാവകാശ നിയമം 2005 പ്രകാരം എത്ര സമയ പരിധിക്കുള്ളിൽ നല്കണം? - 48 മണീക്കൂർ
  9. എ നേഷൻ ഇൻ മേക്കിങ്ങ് എന്ന ആത്മകഥാപരമായ കൃതി രചിച്ചതാരാണു? - സുരേന്ദ്രനാഥ ബാനർജി
  10. ലോകത്തിലെ ആദ്യത്തെ ദേശീയോദ്യനമായി കരുതപ്പെടുന്ന യെല്ലൊ സ്റ്റോൺ നാഷനൽ പാർക്ക് ഏത് രാജ്യത്തിലാണു? - യു. എസ്.