LDC Focus QnA 3

  1. തെക്കേ അമേരിക്കയിലെ രാജ്യങ്ങളിൽ വിസ്തീർണത്തിൽ ഒന്നാമത് ഏത് രാജ്യമാണു? – ബ്രസീൽ
  2. കേന്ദ്ര സർക്കാരിന്റെ നിർമൽ ഗ്രാമ പുരസ്ക്കാരം നേടിയ കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത്? – പീലിക്കോട്
  3. ബദൽ നൊബേൽ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ് ലൈവിലി ഹുഡ് പുരസ്ക്കാരം 1996ൽ നേടിയ കേരളത്തിലെ സംഘടന? – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  4. ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കൃതിയാണു ചാൾസ് ഡിക്കൻസിന്റെ എ ടെയ്ൽ ഓഫ് ടു സിറ്റീസ്? – ഫ്രഞ്ച് വിപ്ലവം
  5. ലിബർഹാൻ കമ്മീഷൻ എന്തിനെ കുറിച്ചാണു അന്വേഷിച്ചത്? – ബാബ്റി മസ്ജിദ് തകർക്കൽ
  6. ഈഗിൾ എന്ന പദം ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു? – ഗോൾഫ്
  7. സാധുജന ദൂതൻ എന്ന മാസികയുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹ്യ പരിഷ്കർത്താവ്? – പാമ്പാടി ജോൺ ജോസഫ്
  8. ഭയത്തിന്റെയും വെറിപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് വിൻസ്റ്റൺ ചർച്ചിൽ വിശേഷിപ്പിച്ചത് ആരെയാണു? – ജവാഹർലാൽ നെഹ്റു
  9. 1958,1980 വർഷങ്ങളിൽ രസതന്ത്ര നൊബേൽ സമ്മാനം നേടിയ വ്യക്തി ആരാണു? – ഫ്രെഡറിക് സാംഗർ
  10. 2004ൽ യുനെസ്കൊ ലോക പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയ ചമ്പാനിർ പാവ്ഗഡ് ആർക്കിയോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണു? – ഗുജറാത്ത്