LDC Focus QnA 4

  1. അപ്പോളോ ചാന്ദ്ര ദൗത്യത്തിനു ശേഷം നീൽ ആംസ്ട്രോങ്ങും സഹയാത്രികരും തിരികെ ഇറങ്ങിയത് ഏത് സമുദ്രത്തിൽ? – പസഫിക് സമുദ്രം
  2. മനുഷ്യ ശരീരത്തിലെ ഏതു ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണു നെഫ്രക്ടമി? – വൃക്ക
  3. ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉൽപ്പദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണു? – അഡ്രിനാലിൻ
  4. യു എസിലെ സ്റ്റേറ്റ് ആയ അരിസോണ മുൻപ് ഏതു രാജ്യത്തിന്റെ ഭാഗമായിരുന്നു? – മെക്സിക്കോ
  5. ഏത് സംസ്ഥാനത്താണു അതിർത്തികളില്ലാതെ സംസ്ഥാനം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ‘സംഘ’ എന്ന നിയോജകമണ്ഡലമുള്ളത്? – സിക്കിം
  6. കമേലിയ സിനൻസിസ് എന്നത് ഏതിന്റെ ശാസ്ത്രീയ നാമമാണു? – തേയില
  7. രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു? – ലിൻ ലിത്ഗോ പ്രഭു
  8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള തിരുപ്പതി ക്ഷേത്രം ഏത് ജില്ലയിലാണു? – ചിറ്റൂർ
  9. 1950ലെ സർവോദയ പ്ലാൻ അവതരിപ്പിച്ചത് ആരാണു? – ജയപ്രകാശ് നാരായൺ
  10. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണു പാർലമെന്റിൽ ഇരു സഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത്? – 108